ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 11,271 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,37,307 ആയി ഉയർന്നു.
11,376 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 285 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
3,38,37,859 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത് 4,63,530 പേർക്കാണ്.
നിലവിൽ 1,35,918 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
പുതിയ കേസുകളിൽ പകുതിയിലധികവും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് 6,468 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 71,906 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 6,468 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 23 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 1,12,01,03,225 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളമായി ഇതുവരെ വിതരണം ചെയ്‌തത്. ഇതിൽ 57,43,840 വാക്‌സിൻ ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിതരണം ചെയ്‌തതാണ്.
Most Read: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി







































