ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 12,428 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 356 പേർ കൂടി രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞപ്പോൾ 15,951 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
11,31,826 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതുവരെ രാജ്യത്ത് 60,19,01,543 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
പുതിയ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,664 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 61,100 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 9,010 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 53 പേർക്കുമാണ്.
നിലവിൽ 1,63,816 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെയായി 107.22 കോടി വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Most Read: ടി-20 ലോകകപ്പ്; ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും







































