ദുബായ്: ടി-20 ലോക കപ്പിൽ ഇന്ന് നടക്കുക രണ്ട് മൽസരങ്ങൾ. ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെയും രണ്ടാം മൽസരത്തിൽ പാകിസ്‌ഥാൻ ന്യൂസിലാൻഡിനെയും നേരിടും.
ടൂർണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് വെസ്‌റ്റിൻഡീസും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. അതേസമയം ഇന്ത്യക്കെതിരെ നേടിയ വമ്പന്‍ ജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ് പാകിസ്‌ഥാൻ ന്യൂസിലാൻഡിനോട് ഏറ്റുമുട്ടുക.
ആദ്യ മൽസരത്തിൽ ഇംഗ്ളണ്ടിനോട് കനത്ത പരാജയമാണ് വെസ്‌റ്റിൻഡീസ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത വെസ്‌റ്റിൻഡീസ് താരങ്ങളെല്ലാം 14.2 ഓവറിൽ 55 റൺസ് മാത്രം നേടി കൂടാരം കേറി. ഇപ്പോഴത്തെ താളപ്പിഴകൾ പരിഹരിച്ചില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാരുടെ സെമി സാധ്യത ദുഷ്‌കരമാകും. മറുവശത്ത് യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ദക്ഷിണാഫ്രിക്കയും വിജയ പ്രതീക്ഷയിലാണ്.
അതേസമയം ഇന്ത്യയെ തകർത്ത ആത്‌മവിശ്വാസവുമായാണ് പാകിസ്‌ഥാൻ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുന്നത്. താരങ്ങളുടെ മികച്ച പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നു. പരിക്കിൽ നിന്ന് മുക്‌തനായി എത്തുന്ന ക്യാപ്റ്റന്‍ കെയിൻ വില്യംസണും യുവതാരങ്ങളുടെയും കരുത്തിലാണ് ന്യൂസിലാൻഡ് കളിക്കളത്തിൽ എത്തുക.
Most Read: പാകിസ്‌ഥാന് വേണ്ടി ചാരപ്രവർത്തനം; ഗുജറാത്തിൽ ബിഎസ്എഫ് ജവാൻ അറസ്‌റ്റിൽ