ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,303 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30,65,496 ആയി.
32 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. ഇതുവരെ 5,23,654 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 16,279 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം കേസുകളുടെ 0.04 ശതമാനമാണ്.
രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.75 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്‌തമാക്കി. ഇന്നലെ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ഒമൈക്രോണും മറ്റ് ഉപവിഭാഗങ്ങളും യുറോപ്പിലേത് പോലെ ഇവിടെയും അപകടം സൃഷ്‌ടിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: അജ്‌ഞാത കരൾവീക്കം; അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും ആശങ്ക








































