ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,405 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്.
34,226 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 235 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 1,81,075 സജീവ കേസുകളാണ് രാജ്യത്തുള്ളത്. അകെ രോഗബാധയുടെ 0.42 ശതമാനം മാത്രമാണിത്.
രാജ്യത്ത് ഇതുവരെ 4,21,58,510 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,12,344 ആണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 4,069 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 42,700 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 11,026 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 11 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,75,83,27,441 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തിട്ടുണ്ട്.
Most Read: പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ








































