ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്.
2,62,628 പേർ രോഗമുക്തി നേടിയപ്പോൾ 959 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 18,31,268 (4.43%) സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിലും വൈറസ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 51,570 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,03,366 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ രോഗമുക്തി നേടിയവർ 32,701 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 14 പേർക്കുമാണ്. 49.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,66,03,96,227 വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Most Read: ‘എൽടിടിഇ’ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്നാട്






































