ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 7,240 പുതിയ കൊറോണ വൈറസ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനേക്കാൾ 40 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതുവരെ 4.31 കോടിയിലേറെ പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്.
മഹാരാഷ്‌ട്ര ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങളിൽ രോഗബാധ കുത്തനെ ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് പ്രതിദിന കേസുകൾ 94 ദിവസത്തിന് ശേഷമാണ് 5,000 കടക്കുന്നത്.
എട്ട് പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മൂലം നഷ്‌ടമായത്. ഇതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയർന്നു.
നിലവിൽ 32,498 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
മഹാരാഷ്‌ട്രയിൽ 2,701 പുതിയ കേസുകളാണ് ബുധനാഴ്‌ച റിപ്പോർട് ചെയ്‌തത്. ജനുവരി 25ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പുതിയ കേസുകളിൽ 42 ശതമാനം അണുബാധകളും റിപ്പോർട് ചെയ്യപ്പെട്ടത് മുംബൈയിലാണ്.
Most Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 ഇന്ന്