ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,29,31,045 ആയി ഉയർന്നു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനവുമാണ്.
ഒരു ദിവസത്തിനിടെ 180 മരണങ്ങളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. അതേസമയം 16,894 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 98.59 ശതമാനമാണ് രോഗമുക്‌തി നിരക്ക്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 92,472 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 40,523 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ നിന്നും 2,846 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,283 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 2 പേർക്കുമാണ്.
Most Read: ഓപ്പറേഷന്‍ ഗംഗ; പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു








































