ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,568 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.37 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
4,722 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ 4,24,46,171 പേർ രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.
97 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,15,974 ആണ്.
നിലവിൽ 33,917 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 809 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,467 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. 1,597 പേരാണ് രോഗമുക്തി നേടിയത്. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട് ചെയ്തിട്ടില്ല.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ