ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 18,645 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,04,50,284 ആയി. 2,23,335 സജീവ കേസുകകളാണ് നിലവിലുള്ളത്.
അതേസമയം ഒരു ദിവസത്തിനിടെ 19,299 പേര്‍ രോഗമുക്‌തി നേടിയതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,00,75,950 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. മാത്രവുമല്ല 201 മരണങ്ങളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. 1,50,999 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.
64,516 സജീവ കേസുകളുള്ള കേരളത്തിലാണ് നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. മഹാരാഷ്‌ട്രയാണ് സജീവ കോവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. 54,129 സജീവ കോവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിലുള്ളത്.
ജനുവരി 9 വരെയുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ പ്രകാരം രാജ്യത്ത് 18,10,96,622 സാമ്പിളുകളുടെ പരിശോധനയാണ് പൂര്‍ത്തീകരിച്ചത്.
ഇന്ത്യയുടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.79 ശതമാനമായി കുറഞ്ഞുവെന്നും രാജ്യത്തെ ആകെയുള്ള കോവിഡ് കേസുകളില്‍ 2.15 ശതമാനം മാത്രമാണ് സജീവ കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ







































