ന്യൂഡെൽഹി : രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ രാജ്യത്ത് ഉടൻ തന്നെ ആരംഭിക്കുന്നു. കുട്ടികൾക്കായുള്ള വാക്സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്സിനേഷൻ ആരംഭിക്കും. ഏകദേശം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വാക്സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
രാജ്യത്ത് കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തി വരുന്നതെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു. കൊവാക്സിൻ ആയിരിക്കും കുട്ടികൾക്ക് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുക. എന്നാൽ കൊവാക്സിന് തൽക്കാലം പൂർണ അനുമതി നൽകേണ്ടെന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം.
അതേസമയം കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തുടരും. കൂടാതെ ഗർഭിണികളിലെ കുത്തിവെപ്പിനും തൽക്കാലം അനുമതി നൽകിയിട്ടില്ല. എന്നാൽ കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ റിപ്പോർട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. 77.8 ശതമാനം ഫലപ്രദമാണെന്നാണ് മൂന്നാംഘട്ട പരീക്ഷണ റിപ്പോർട് വ്യക്തമാക്കുന്നത്.
Read also : സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജൻമാർക്ക് രക്ഷയില്ല; പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി







































