ഇസ്രയേൽ-ഇറാൻ സംഘർഷം; ഗൾഫ് മേഖലകളിൽ ആശങ്ക, വിമാനങ്ങൾ റദ്ദാക്കി

തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 51 ആയി. 60 പേർക്ക് പരിക്കേറ്റു.

By Senior Reporter, Malabar News
Israel-Iran conflict
Israel-Iran conflict (Image Courtesy: NPR)
Ajwa Travels

ടെഹ്‌റാൻ: ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്. ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്‌പൂറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ ഏറ്റവും ശക്‌തരായ വ്യക്‌തികളിൽ ഒരാളായാണ് മുഹമ്മദ് പാക്‌പൂർ വിലയിരുത്തപ്പെടുന്നത്.

എന്നാൽ, അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്‌ഥിരീകരണമില്ല. ആണവ ചർച്ചകളെചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തിരിച്ചടിച്ചു. ഇസ്രയേലിന് നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ ഇസ്രയേൽ സൈന്യം പറഞ്ഞു.

ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ ഇസ്രയേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായി.

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ പാക്ക് പൗരൻ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. ഇറാഖിൽ രണ്ടുമരണം റിപ്പോർട് ചെയ്‌തു. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 51 ആയി. 60 പേർക്ക് പരിക്കേറ്റു.

ഇറാനിലെ നിലവിലെ സംഘർഷാവസ്‌ഥയ്‌ക്ക് ഉത്തരവാദികൾ അവിടുത്തെ ഭരണകൂടമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. തങ്ങൾ ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് വ്യക്‌തമാക്കിയ യുക്രൈൻ, അവിടെ ഭരണമാറ്റം വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്‌തു. അതേസമയം, ഇറാന് നേരെ ആകാശത്തു നിന്നും കടലിൽ നിന്നും വ്യാപകമായ ആക്രമണങ്ങൾ തുടരുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്.

ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുക എന്നതാണ് യുഎസ്-ഇസ്രയേൽ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും നിലവിൽ ഇത് ഇറാന്റെ അതിർത്തിക്കുള്ളിലെ ലക്ഷ്യസ്‌ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് ഉദ്യോഗസ്‌ഥർ പറയുന്നു. ആക്രമണങ്ങളിൽ യുഎസ് വ്യോമസേനാ പങ്കെടുക്കുന്നുണ്ട്. ഇസ്രയേൽ സൈന്യവുമായി ഏകോപിപ്പിച്ചാണ് നീക്കങ്ങൾ നടത്തുന്നത്.

അതേസമയം, പശ്‌ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഗൾഫ് രാജ്യങ്ങളിലേക്ക് പടർന്നതോടെ കടുത്ത നടപടിയിലേക്ക് കടന്ന് ജിസിസി രാഷ്‌ട്രങ്ങൾ. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്റെ തിരിച്ചടിയാണ് ജിസിസി രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗൾഫിലേക്ക് ആക്രമണം പാടില്ലെന്ന് ജിസിസി രാജ്യങ്ങൾ വ്യക്‌തമാക്കി. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനം എടുത്തതായും ജിസിസി വ്യക്‌തമാക്കി.

ഗൾഫ് മേഖലയിലെ സാഹചര്യം മൂലം ആകാശപാത അടച്ചാൽ കൊച്ചിയിൽ നിന്ന് മധ്യപൂർവദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. നിലവിൽ ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ ആകാശപാതയാണ് അടച്ചിട്ടുള്ളത്. എയർ ഇന്ത്യയും ഇൻഡിഗോയും എല്ലാം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടണം.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE