ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയന്ത്രണം തുടരുമെന്നും എന്നാല്‍ അത് അനിശ്‌ചിത കാലത്തേക്കു നീളുമെന്ന് കരുതുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞയാഴ്‌ച്ചയാണ് ഇന്ത്യ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡിസംബര്‍ 31 വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ ഇന്ത്യയില്‍ സ്‌ഥിരീകരിച്ചു കഴിഞ്ഞു. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വൈറസ് വകഭേദം സ്‌ഥിരീകരിച്ചത്.
Read Also: ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്







































