ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

By Staff Reporter, Malabar News
temple festivals
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി.

സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്കും വിലക്ക് ബാധകമല്ല. ആചാരപരമായി നടത്തുന്ന ക്ഷേത്രകലകള്‍ നടത്തുന്നതിന് വിലക്കുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കോവിഡ് മാനണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം.

സ്‌റ്റേജ് പരിപാടികള്‍ അതത് പ്രദേശത്തെ പോലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങിയാകണം നടത്തേണ്ടത്. കൂടാതെ കോവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയും വേണം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി കൈക്കൊണ്ടത്.

Read Also: ഇസ്രയേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE