തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്‌തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡബ്ള്യുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ ക്ഷേത്രങ്ങളിലെത്തുന്ന ഭക്‌തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച ചെയ്യും. ഇതോടൊപ്പം ക്ഷേത്രങ്ങളിലെ ഉൽസവങ്ങൾ ആചാരങ്ങൾ മാത്രമായി ചുരുക്കുന്നതിനെ കുറിച്ചും ബോർഡ് ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കും.
അതേസമയം, സംസ്‌ഥാനത്തെ കോവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കോവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ, ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്‌ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി.
Read Also: കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ