ഭഗവതിക്ക് സമർപ്പിച്ച പുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ

By Trainee Reporter, Malabar News
Devaswom-officer
Representational Image
Ajwa Travels

എറണാകുളം: ഭഗവതിക്കായി ഭക്‌തൻ സമർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ. എറണാകുളത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് ഭഗവതിക്ക് പട്ടുകൊടുക്കൽ ചടങ്ങ് നടന്നത്. ചടങ്ങിൽ ഒരു ഭക്‌തൻ സമർപ്പിച്ച പുടവയാണ് ദേവസ്വം ഓഫിസർ പെൺസുഹൃത്തിന് സമ്മാനിച്ചത്. അയ്യായിരം രൂപയോളം വില വരുന്നതാണ് പുടവ.

ക്ഷേത്രത്തിൽ ലഭിക്കുന്ന പുടവകൾ മേൽശാന്തി ആർക്കെങ്കിലും നൽകാറാണ് പതിവ്. എന്നാൽ, ഇത്തവണ പുടവ ഇഷ്‌ടപ്പെട്ട ദേവസ്വം ഓഫിസർ ഇത് കൈക്കലാക്കുകയും സുഹൃത്തായ സ്‌ത്രീക്ക് നൽകുകയുമായിരുന്നു. അടുത്ത ദിവസത്തെ ചടങ്ങിന് യുവതി ഇതേ സാരി ഉടുത്ത് ക്ഷേത്രത്തിൽ വന്നതോടെയാണ് സംശയത്തിന് ഇടയാക്കിയത്.

ജീവനക്കാർ ചോദിച്ചതോടെ യുവതി നടന്ന കാര്യം പറയുകയായിരുന്നു. പുടവ ഓഫിസർ നൽകിയതാണെന്നും യുവതി വെളിപ്പെടുത്തി. ഇതോടെ ഇക്കാര്യം ചർച്ചയായി. വിഷയത്തിൽ രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്.

Most Read: കാർഷിക മേഖലയിലെ ചൂഷണം തടയും; മന്ത്രി വിഎൻ വാസവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE