കാർഷിക മേഖലയിലെ ചൂഷണം തടയും; മന്ത്രി വിഎൻ വാസവൻ

By Trainee Reporter, Malabar News
Silver Line protest; VN Vasavan says challenge to law
Ajwa Travels

തിരുവനന്തപുരം: കാർഷിക മേഖലയിലെ ചൂഷണം തടയുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന് രണ്ട് പദ്ധതികൾ ആവിഷ്‌ക്കരിച്ചെന്നും മന്ത്രി പറഞ്ഞു.

പുതിയ രണ്ട് പദ്ധതികൾക്കായി 700 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വായ്‌പാ സഹകരണ സംഘങ്ങൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയിൽ സംയോജിപ്പിച്ചാണ് ഇരു പദ്ധതികളും നടപ്പിലാക്കുക.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി. തോട്ടത്തിൽ രവീന്ദ്രൻ, ടിപി രാമകൃഷ്‌ണൻ, ഐബി സതീഷ്, കെ ശാന്തകുമാരി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

Most Read: മാവോയിസ്‌റ്റ്‌ രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE