രാമനാട്ടുകര ‘കതിർ കാർഷിക ക്ളബിന്’ യുവജനക്ഷേമ ബോർഡിന്റെ ഒന്നാം സമ്മാനം

By Central Desk, Malabar News
Kathir karshika Club
Ajwa Travels

കോഴിക്കോട്: സംസ്‌ഥാന യുവജക്ഷേമ ബോഡിന്റെ മികച്ച യുവജന കാർഷിക കൂട്ടായ്‌മക്കുള്ള ഒന്നാം സ്‌ഥാനമാണ് രാമനാട്ടുകരക്കാരുടെ ‘കതിർ കാർഷിക ക്ളബ്’ സ്വന്തമാക്കിയത്.

2022ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മാനം. ഇന്നലെ തിരുവനന്തപുരം തൈക്കാട് ഗണേശ നടനം കളരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഉൽഘാടനം നിർവഹിച്ചത്. ഉപഹാരവും, പ്രശസ്‌തിപത്രവും, ക്യാഷ്‌ പ്രൈസും രാജ്യസഭ എംപി എഎ റഹീമിൽ നിന്നും ക്ളബ് പ്രവർത്തകർ ഏറ്റുവാങ്ങി.

പി അരുൺജിത്ത്, പി നിർമൽ എന്നിവരാണ് ക്ളബിന് വേണ്ടി സമ്മാനം ഏറ്റുവാങ്ങിയത്. സംസ്‌ഥാന യുവജന ക്ഷേമബോർഡ്‌ വൈസ്‌ ചെയർമാൻ എസ് സതീഷ്, വികെ ഷനോജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

യുവജനങ്ങളിൽ കാർഷികാഭിരുചി വളർത്തുന്നതിന് വേണ്ടി സംസ്‌ഥാന യുവജന ക്ഷേമ ബോർഡ്‌ മുഴുവൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും കാർഷിക ക്ളബ് രൂപീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയിൽ ‘ഇലവ് ചുള്ളിപ്പറമ്പ്’ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ‘കതിർ കാർഷിക ക്ളബ്’.

കാർഷിക സംസ്‌കൃതിയിലേക്ക് നാടിനെ നയിക്കുക, നെൽവയൽ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ളബ് യുവാസമൂഹത്തിന്റെ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമാണ്. പത്‌മശ്രീ ചെറുവയൽ രാമൻ, പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ പിന്തുണയ്‌ക്കുന്ന ‘കതിർ കാർഷിക ക്ളബ്’ യുവജനക്ഷേമ വകുപ്പിന് കീഴിൽ അംഗീകാരം നേടിയിട്ടുണ്ട്.

കൗതുക വാർത്ത: ആദ്യ മൊബൈൽ 1973ൽ; പക്ഷേ,1963ൽ വാർത്ത വന്നു!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE