‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ സംരഭക ചരിത്രത്തില്‍ പുതിയ അധ്യായം; മന്ത്രി പി രാജീവ്

നാളെ, 2023 ഏപ്രിൽ 3മുതൽ സ്‌ക്വയറില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. പതിനൊന്ന് ഏക്കർ വരുന്ന വെല്‍നസ് പാര്‍ക്കില്‍ രാവിലെ 6 മുതല്‍ 9 വരെയും പകൽ 11 മുതല്‍ രാത്രി 8 വരെയുമാണ് പ്രവേശനം. കുറഞ്ഞ ഫീസിൽ പ്രവേശിക്കാവുന്ന പാർക്ക്, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്‍തിപ്പെടുത്തും.

By Central Desk, Malabar News
chittilappilly square inauguration by P. Rajeev
മന്ത്രി പി രാജീവ് ഉൽഘാടനം നിർവഹിക്കുന്നു (Photo by: AS Satheesh)
Ajwa Travels

കൊച്ചി: ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന നൂതന സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു. വെല്‍നെസ്‌ പാര്‍ക്കും ഈവന്റ് ഹബ്ബും ഉൾപ്പെടുന്ന കേരളത്തിലെ ഈ രംഗത്തെ ആദ്യ സംരംഭമാണ് ‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’.

കാലത്തിനു മുന്നേ നടക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം കൊടുക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയറും വെല്‍നസ് പാര്‍ക്കും കേരളത്തിന്റെ സംരഭക ചരിത്രത്തില്‍ പുതിയ അധ്യായമായി മാറുമെന്ന്, സംരംഭം നാടിന് സമർപ്പിച്ചു കൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു.

കേരളത്തിലെ ആദ്യ വിവിധോദ്ദേശ്യ പേർക്കായി രൂപം കൊടുത്തിട്ടുള്ള ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവക്കുള്ള സൗകര്യങ്ങൾക്കൊപ്പം ട്രേഡ് ഷോകൾ നടത്താനും വിവാഹം, സമ്മേളനങ്ങൾ ഉൾപ്പടെയുള്ള ഇവന്റുകൾ നടത്താനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സമ്മര്‍ദ്ദങ്ങളകറ്റി പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റിലിപ്പിള്ളി സ്‌ക്വയര്‍ രൂപ കല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി പറഞ്ഞു. സാമൂഹിക സംരംഭമായി വിഭാവനം ചെയ്‌തിരിക്കുന്ന സ്‌ക്വയറിന്റെ നടത്തിപ്പും ഉടമസ്‌ഥാവകാശവും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവ കാരുണ്യ പ്രസഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണ്.

chittilappilly square inauguration
ചടങ്ങിന് ശേഷം മന്ത്രിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും പാർക്ക് കാണുന്നു (Photo by: AS Satheesh)

ഹൈബി ഈഡന്‍ എംപി, ഉമാ തോമസ് എംഎല്‍എ, തൃക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍ റസിയ നിഷാദ്, ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്‌ണൻ, വി സ്‌റ്റാർ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്‌ടർ ഷീല കൊച്ചൗസേപ്പ്, വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് മാനേജിംഗ് ഡയറക്‌ടർ അരുണ്‍ ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുന്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Related Read: കേരളത്തിലെ ആദ്യ വെല്‍നെസ്‌ പാര്‍ക്ക് വരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE