കൊച്ചിക്ക് വെല്‍നെസ്‌ പാര്‍ക്കും ഈവന്റ് ഹബ്ബുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന പേരിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യ വെല്‍നെസ്‌ പാര്‍ക്കിനൊപ്പം മികച്ച ഈവന്റ് ഹബ്ബ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് ഉൽഘാടനം നിർവഹിക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ കൊച്ചിയുടെ മെട്രോപദവിക്ക് പുതിയ മുഖം നൽകും.

By Central Desk, Malabar News
Chittilappilly Square _ kochouseph chittilappilly and Mithun Chittilappilly
പത്രസമ്മേളനത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മിഥുൻ ചിറ്റിലപ്പിള്ളി (Photo by: AS Satheesh)
Ajwa Travels

കൊച്ചി: മെട്രോനഗരത്തിന് മെച്ചപ്പെട്ട ആരോഗ്യജീവിതം നൽകുക എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രസ്‌ഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ 11 ഏക്കര്‍ സ്‌ഥലത്താണ്‌ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

Chittilappilly Square _ Wellness park
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നിന്നുള്ള ദൃശ്യം (Photo by: AS Satheesh)

പുതുമയുള്ള ആശയങ്ങളിലൂടെയും വെല്ലുവിളിനിറഞ്ഞ വ്യവസായങ്ങളിലൂടെയും ആത്‌മ സമർപ്പണമുള്ള സാമൂഹിക പദ്ധതികളിലൂടെയും മാതൃകാപരമായ വ്യക്‌തി ജീവിതത്തിലൂടെയും സമൂഹമനസിൽ സ്‌ഥാനം നേടിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന സംരംഭകന്റെ ഏറ്റവും പുതിയ ആശയമാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍.

കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഭാരത് മാതാ കോളജിന് എതിര്‍വശത്ത് 145 കോടി മുടക്കി നിർമിച്ചിരിക്കുന്ന ‘ചിറ്റിലപ്പിള്ളി സ്‌ക്വയർ’ ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവക്ക് മുൻഗണന നൽകുന്ന സാമൂഹിക സംരംഭമായാണ് വിഭാവനം ചെയ്‌തിരിക്കുന്നത്‌.

കൊച്ചൗസേപ്പ് നേതൃത്വം കൊടുക്കുന്ന ലാഭരഹിത സാമൂഹിക പ്രസ്‌ഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഈ പദ്ധതി ദീർഘ ദർശിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സ്വപ്‍ന സംരംഭങ്ങളിൽ ഒന്നായാണ് പൂർത്തീകരിച്ചിട്ടുള്ളത്. പൂർണമായും പ്രൊഫഷണൽ രീതിയിൽ നിർമിച്ചിട്ടുള്ള വെൽനസ് പാർക്കിൽ നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കും വളരെ കുറഞ്ഞ ചിലവിൽ ആരോഗ്യ പരിപാലനം സാധ്യമാക്കാവുന്ന രീതിയിലാണ് ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്.

Chittilappilly Square _ kochouseph chittilappilly and Mithun Chittilappilly
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മിഥുൻ ചിറ്റിലപ്പിള്ളി (Photo by: AS Satheesh)

500ലധികം കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുള്ള, ഹെൽത്ത് ക്ളബ്, സൈക്കളിംഗ്, ജോഗിങ് ട്രാക്ക്‌ ഉൾപ്പടെയുള്ള ലോകോത്തര സൗകര്യങ്ങൾ രാവിലെ 6 മുതൽ 9 വരെ ഉപയോഗിക്കാം. ഒരാൾക്ക് 30 തവണ ഉപയോഗപ്പെടുത്താൻ ആകെ 1200 രൂപയാണ് നിരക്ക്. ആരോഗ്യ പരിപാലനത്തിൽ താൽപര്യമുള്ള ഏതൊരു ഇടത്തരക്കാരനും താങ്ങാൻ കഴിയുന്ന വേറെയും വിവിധ പാക്കേജുകൾ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ഉറപ്പ് നൽകുന്നുണ്ട്.

വിവാഹം, കോര്‍പ്പറേറ്റ് ഇവന്റുകള്‍, ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍, എക്‌സിബിഷനുകള്‍, സംഗീത, സിനിമാ നിശകള്‍, അവാര്‍ഡ് ഷോകള്‍ തുടങ്ങിയവയക്ക് അനുയോജ്യമായ ആധുനിക രീതിയിലുള്ള മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ ഹാളുകളും ഇവന്റ് ഹബ്ബില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും, ഗ്രൂപ്പുകള്‍ക്കും ഒന്നിച്ചു കൂടുന്നതിനും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും അനുയോജ്യമായ വിധത്തിലും പല വലിപ്പത്തിലും ക്രിമീകരിക്കാവുന്നവയാണ് കണ്‍വെന്‍ഷന്‍ സെന്ററുകള്‍.

Chittilappilly Square _ Wellness park
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നിന്നുള്ള ദൃശ്യം (Photo by: AS Satheesh)

നഗര തിരക്കുകളില്‍ നിന്നും ദൈനംദിന ജീവിതത്തിലെ വിവിധ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി പൊതുജനങ്ങള്‍ക്ക് എല്ലാം മറന്ന് ഒത്തു ചേരാനും ഉല്ലസിക്കാനുമായി വിഭാവനം ചെയ്‌തിരിക്കുന്ന വേദിയാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍. പരിസര പ്രദേശത്തെ ജനതയെ ലക്‌ഷ്യം വെക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ പുറമെ നിന്നെത്തുന്നവർക്കും സന്ദർശിക്കാനുള്ള സംവിധാനമുണ്ട്. -ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

ഉയര്‍ന്ന നിലവാരത്തിലുള്ള വെല്‍നസ് പാര്‍ക്ക്, ഇവന്റ് ഹബ്ബ്, ഭക്ഷണശാല എന്നിവ ഉൾപ്പടെ ഒരു കുടക്കീഴില്‍ എല്ലാ സൗകര്യവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പനയെന്നും ആനന്ദവും, ആരോഗ്യവും, ആഘോഷവും ആണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ മുഖ മുദ്രയെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിശദീകരിച്ചു.

Chittilappilly Square _ Wellness park
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നിന്നുള്ള ദൃശ്യം (Photo by: AS Satheesh)

മനോഹരമായ പൂന്തോട്ടങ്ങള്‍ക്ക് ചുറ്റിലുമായി ആധുനിക രീതിയിലുള്ള ഉപകരണങ്ങളോടു കൂടിയ ഓപ്പണ്‍ ജിം, നടക്കാനും ഓടാനും സൈക്ളിംഗിന് സൗകര്യമുള്ള ട്രാക്കുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണ സൈക്കിംളിംഗ് കൂടാതെ ഫാമിലി സൈക്ളിംഗ്, ഡ്യുയറ്റ് സൈക്ളിംഗ് സൗകര്യവും ഇവിടെയുണ്ട്.

സമ്മര്‍ദ്ദമകറ്റുകയെന്ന ലക്ഷ്യത്തോടെ സ്വാഭാവിക രീതിയില്‍ ശുദ്ധവായു ശ്വസിക്കാവുന്ന വിധത്തിലുള്ള പ്രകൃതി സുന്ദരമായ ഉദ്യാനമാണ് മറ്റൊരു പ്രത്യേകത. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഡബിള്‍ ലെവല്‍ റോപ്പ് കോഴ്‌സ്, സിപ്പ്-ലൈന്‍, റോക്ക് ക്ളിംബിംഗ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Chittilappilly Square _ Wellness park
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നിന്നുള്ള ദൃശ്യം (Photo by: AS Satheesh)

കായിക വിനോദത്തിന്റെ ഭാഗമായി ആധുനിക രീതിയിലുളള ക്രിക്കറ്റ് ബാറ്റിംഗ് പിച്ച്, ബാസ്‌ക്കറ്റ് ബോള്‍/വോളി ബോള്‍ കോര്‍ട്ടും, റോളര്‍ സ്‌കേറ്റിംഗ് ട്രാക്കും ഇവിടെയുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം നീന്തല്‍ക്കുളങ്ങളും സജ്‌ജമാണ്‌. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാനായി വിവിധ വിനോദ ഉപകരണങ്ങള്‍ അടക്കം പ്രത്യേക ഏരിയ തന്നെ ഇവിടെയുണ്ട്.

ട്രാഫിക് നിയമ ബോധവല്‍ക്കരണത്തിന് ആവശ്യമായ ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്ക്, ശലഭോദ്യാനം, ഫിഷ് പോണ്ട്, ബേഡ്‌സ് പോണ്ട്, വിവിധ ഗെയിമുകള്‍ എന്നിവയും കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന വിധത്തില്‍ സ്വാഭാവിക രീതിയിലുള്ള ലാന്‍ഡ് സ്‌കേപ്പിൽ ലഭ്യമാണ്.

Chittilappilly Square _ Wellness park
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നിന്നുള്ള ദൃശ്യം (Photo by: AS Satheesh)

ഓപ്പണ്‍ ഏരിയയില്‍ എക്‌സിബിഷനുകളും പ്രോഗ്രാമുകളും മറ്റും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ എത്തുന്ന സന്ദര്‍ശകരെ കൂടാതെ പുറമെനിന്നുള്ളവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്ന ഉന്നത നിലവാരത്തിലുള്ള റസ്‌റ്റോറന്റാണ് മറ്റൊരു ആകര്‍ഷണം. ഒരേ സമയം 500ലധികം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന് പുറമെ വിശാലമായ ഓപ്പണ്‍ പാര്‍ക്കിംഗ് സൗകര്യവും ഇവിടെയുണ്ട്.

Chittilappilly Square _ Wellness park
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നിന്നുള്ള ദൃശ്യം (Photo by: AS Satheesh)

രാവിലെ 6 മുതല്‍ 9 വരെയും രാവിലെ 11 മുതല്‍ രാത്രി 8 വരെയും രണ്ട് സെഷനുകളായാണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ 9 വരെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് ആക്‌ടിവിറ്റീസ് ഉള്‍പ്പെടുന്ന പാര്‍ക്കിന്റെ ഭാഗം മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഫീസ്, പാക്കേജുകള്‍, ബുക്കിംഗ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്കായി Chittilappilly Square (dot) Com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7558 94 2424 എന്ന ഫോണ്‍ നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Motivational: പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ

COMMENTS

  1. ചിറ്റിലപ്പള്ളി Sir

    ഞാൻ അത്യാവശ്യം നന്നായിട്ട് Guitar വായിക്കും എനിക്ക് അങ്ങയുടെ Cafe Center ഇൽ ഒരു performance നു അവസരം തരുമോ..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE