തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാധാരണയായി സർക്കാർ സർവീസിന് തുല്യമായ സേവന- വേതന വ്യവസ്‌ഥകളാണ് ബോർഡും ജീവനക്കാർക്ക് നൽകുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ബോർഡിന് ഇത്തവണ ജീവനക്കാരുടെ ശമ്പളമോ, ബോണസോ നൽകാൻ സാധിക്കാത്ത സ്‌ഥിതിയാണ്.
നിലവിൽ 5 കോടി രൂപ മാത്രമാണ് ദേവസ്വം ബോർഡിന്റെ പക്കലുള്ളത്. ഈ തുക കൊണ്ട് ക്ഷേത്രങ്ങളുടെ പ്രതിദിന ചിലവുകളും, ജീവനക്കാരുടെ ശമ്പളവും നൽകാൻ സാധിക്കില്ല. ഓണത്തിന്റെ ഭാഗമായ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകുന്നതിന് ഏകദേശം 25 കോടിയിലധികം രൂപ വേണ്ടിവരും. ഈ തുക സർക്കാർ നൽകാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്‌തമാക്കുന്നത്.
ഫെസ്‌റ്റിവല്‍ അലവന്‍സായി 2,500 രൂപയും ബോണസായി 4,000 രൂപയും അഡ്വാന്‍സായി 15,000 രൂപയുമാണ് ജീവനക്കാര്‍ക്ക് കഴിഞ്ഞ പ്രാവശ്യം അനുവദിച്ചത്. എന്നാൽ ഇത്തവണ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബോർഡിന് ഇവ നൽകാൻ സർക്കാർ സഹായം ലഭിക്കേണ്ടി വരും. കൂടാതെ ചിലവുകൾ നടത്തുന്നതിനായി ബോർഡിന്റെ കൈവശമുള്ള 500 കിലോ സ്വർണം റിസർവ് ബാങ്ക് നയം ഉപയോഗിച്ച് പണയം വെക്കാനുള്ള നടപടികളും ബോർഡ് തുടങ്ങിയിട്ടുണ്ട്.
Read also: രാജ്യസഭാ സംഘർഷം; പ്രതിപക്ഷ എംപിമാർക്കെതിരെ ശക്‌തമായ നടപടിയെന്ന് സൂചന