ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,13,08,846 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട 10 ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്‌ട്രയിലാണ്. അതേസമയം, കോവിഡ് വ്യാപനഭീതിയിൽ സംസ്‌ഥാനത്ത് പലയിടങ്ങളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
117 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്. 15,157 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,09,53,30 പേർ ഇതുവരെ കോവിഡ് മുക്‌തി നേടി. 1,97,237 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ആകെ മരിച്ചവരുടെ എണ്ണം 1,58,306 ആയി.
2,61,64,920 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ നൽകിയത്. മാർച്ച് 11 വരെ 22,49,98,638 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,40,345 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
Read also: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്







































