ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.90 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് വിവിധ ഇടങ്ങളിലായി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ നാലര ലക്ഷത്തോളം ആളുകൾക്കാണ്. 26.40 ലക്ഷം പേര്‍ മരണപ്പെടുകയും 9 കോടിയിലേറെ പേര്‍ ഇതുവരെ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ള അമേരിക്കയില്‍ 2.99 കോടി രോഗബാധിതരാണ് ഉളളത്. 50000ത്തിൽ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌ത അമേരിക്കയിലെ മരണസംഖ്യ 5.43 ലക്ഷമായി ഉയര്‍ന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

ഇന്ത്യയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കക്ക് പിന്നിൽ. 1.13 കോടി ആളുകൾക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം നിലവിൽ രണ്ട് ലക്ഷം പേരാണ് ചികിൽസയിൽ ഉള്ളതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 21,000ത്തിൽ അധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതുവരെയായി 1.58 ലക്ഷം പേര്‍ മരണപ്പെടുകയും 1.09 കോടി പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE