നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

By Team Member, Malabar News
congress
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് സമിതി ചേരുന്നത്. ഒപ്പം തന്നെ രാഹുൽ ഗാന്ധിയും സമിതിയിൽ പങ്കെടുക്കും.

നേമം മണ്ഡലത്തിൽ മൽസരിക്കാൻ ഉമ്മൻ ചാണ്ടിയുടെ പേര് സജീവ പരിഗണനയിലുണ്ട്. എന്നാൽ ഉമ്മൻ ‌ചാണ്ടി നേമം ഏറ്റെടുക്കുന്നതിൽ ഒരു വിഭാഗം തങ്ങളുടെ എതിർപ്പ് വ്യക്‌തമാക്കി. കൂടാതെ പുതുമുഖങ്ങൾക്കും, യുവാക്കൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം തന്നെ സ്‌ഥാനാർഥി നിർണയത്തിൽ പീരുമേട് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമായി.

പീരുമേട് മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചാൽ കൂട്ടമായി രാജിവെക്കുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും, കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളും രാജി സന്നദ്ധത വ്യക്‌തമാക്കി. പീരുമേട് സീറ്റിൽ കോൺഗ്രസ് പരിഗണിക്കുന്നത് സിറിയക് തോമസിനെയാണ്. സിറിയകിന് ജയസാധ്യത ഇല്ലെന്നാണ് പ്രവർത്തകരുടെ വാദം.

Read also : മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE