ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 28,739 പേർ രോഗമുക്തി നേടി. 312 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,19,71,624 ആയി. 1,13,23,762 പേർ രോഗമുക്തി നേടി. 1,61,552 പേർ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 4,86,310 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിൽസയിൽ കഴിയുന്നത്.
അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കടന്നു. 6,02,69,782 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. 11,81,289 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇന്നലെ വരെ 24,09,50,842 സാമ്പിളുകളും പരിശോധനക്ക് വിധേയമാക്കി.
Read also:ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി