മുംബൈ: കോവിഡ് മൂലം നിർത്തിവെച്ച അന്താരാഷ്ട്ര വിമാനസർവീസുകൾ വീണ്ടും പൂർണതോതിൽ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സർവീസുകളുടെ യാത്രാനിരക്ക് കുറയാൻ സാധ്യത. 40 ശതമാനം വരെ കുറയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂട്ടാൻ വിമാന കമ്പനികൾ തയ്യാറായതോടെ വിമാന നിരക്കുകളിൽ കുറവുവരുമെന്നാണ് കരുതപ്പെടുന്നത്. സർവീസുകൾ കൂടുന്നതോടെ കോവിഡിന് മുൻപുണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസിനെ എത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 27 മുതൽ വിമാനസർവീസുകൾ പൂർണതോതിൽ ആരംഭിക്കും. ഇതുവരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
Most Read: ഓൺലൈൻ ക്ളാസുകൾ ആരംഭിക്കാൻ ഒരുങ്ങി യുക്രൈനിലെ സർവകലാശാലകൾ







































