മാസ്‌ക് ധരിക്കാത്തവർക്ക് വിമാനത്തിൽ പ്രവേശനമില്ല; കർശന നടപടി

By News Desk, Malabar News
Israel-Hamas attack
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദ്ദേശവുമായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദ്ദേശിച്ചു.

മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുൻപ് പുറത്താകുമെന്നും ഡിജിസിഎ വ്യക്‌തമാക്കി. വിമാനത്താവളത്തിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല സിഐഎസ്‌എഫ് ജീവനക്കാർക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.

നേരത്തെ മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും ഡെൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താൻ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Most Read: ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE