തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പോലീസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വർക്കല പോലീസാണ് കേസെടുത്തത്. വർക്കല ഡിവൈഎസ്‌പി നിയാസിനാണ് അന്വേഷണ ചുമതല.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തേടിയുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. വർക്കല സിഐ പ്രശാന്തും, എസ് ബാലുവും മറ്റൊരു പോലീസുകാരൻ പ്രശാന്തും സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. വള്ളക്കാരൻ വസന്തനും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു.
സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പോലീസുകാരനും രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഗുരുതരാവസ്‌ഥയിലുള്ള ഉദ്യോഗസ്‌ഥർ ആശുപത്രിയിൽ ചികിൽസയിലാണ്. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന് സിഐ ആവശ്യപ്പെട്ടുവെന്നാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്. വള്ളത്തിന്റെ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. വള്ളം മുന്നോട്ട് പോയപ്പോൾ ബാലു എഴുന്നേറ്റുവെന്നും അപ്പോൾ വള്ളം മറിഞ്ഞുവെന്നുമാണ് വസന്തൻ പറയുന്നത്.
Malabar News: മലപ്പുറത്ത് കടുവാ ഭീതി തുടരുന്നു; നായയെ പിടികൂടാനുള്ള ശ്രമം തടഞ്ഞു








































