കൊച്ചി: വ്യവസായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് യാത്രയെന്നും സാബു ജേക്കബ് അറിയിച്ചു. നാളെ ഹൈദരാബാദിൽ വച്ചാണ് ചര്‍ച്ച. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെടി രാമറാവു കഴിഞ്ഞ ദിവസം കിറ്റെക്‌സിന് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയിരുന്നു.
അതേസമയം കിറ്റെക്‌സിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ മുഖ്യന്ത്രിക്ക് നൽകിയ കത്ത് പുറത്തുവന്നു. കിറ്റെക്‌സ് കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ളാന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്ളാന്റ് പ്രവര്‍ത്തന സജ്‌ജമാകും വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നും എംഎൽഎമാർ കത്തിൽ ആവശ്യപ്പെടുന്നു.
പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റെക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി രാജീവ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവായാണ് പിടി തോമസ്, ടിജെ വിനോദ്, എല്‍ദോസ് പി കുന്നപ്പിള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവർ നല്‍കിയ കത്തിനെ ഭരണപക്ഷം കാണുന്നത്.
Read also: കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്