ഇസ്രയേൽ ആക്രമണം; ഇറാൻ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു?

അലിറേസ തങ്‌സിരി കൊല്ലപ്പെട്ടെന്ന് ഇറാനോ ഇസ്രയേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

By Senior Reporter, Malabar News
IRGC Navy Chief Alireza Tangsiri
അലിറേസ തങ്‌സിരി
Ajwa Travels

ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്‌ത ആക്രമണത്തിൽ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് പിന്നിലെ പ്രധാനി അലിറേസ തങ്‌സിരി ആയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, അലിറേസ തങ്‌സിരി കൊല്ലപ്പെട്ടെന്ന് ഇറാനോ ഇസ്രയേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. 2018 മുതൽ കമാൻഡറായി സേവനമനുഷ്‌ഠിക്കുന്ന അലിറേസ തങ്‌സിരി, യുഎസിന്റെയും ഇസ്രയേലിന്റെയും വധശ്രമങ്ങളിൽ നിന്ന് പലതവണ രക്ഷപ്പെട്ടിട്ടുള്ളയാളാണ്.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പടെ നിരവധി ഉന്നത ഉദ്യോഗസ്‌ഥരും സൈനിക കമാൻഡർമാരും യുഎസ്-ഇസ്രയേൽ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈമാസം ആദ്യം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ മരണം ഇറാന് വലിയ തിരിച്ചടിയായിരുന്നു.

അതേസമയം, യുഎസും ഇസ്രയേലും ഖാർഗ് ഉൾപ്പടെയുള്ള തങ്ങളുടെ ദ്വീപുകൾ അക്രമിച്ചുകൊണ്ട് യുദ്ധം വ്യാപിപ്പിക്കാൻ ശ്രമിച്ചാൽ, സൂയസ് കനാലിലേക്കുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന ബാബ് അൽ- മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലോകത്തെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ നിലവിൽ തന്നെ ഇറാന് ശക്‌തമായ നിയന്ത്രണമുണ്ട്. ബാബ് അൽ- മന്ദബിലെ ഏതൊരു തടസവും പശ്‌ചിമേഷ്യയിലെ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം വർധിപ്പിക്കും.

ലോകത്തിലെ നാലാമത്തെ വലിയ ഷിപ്പിങ് റൂട്ടായ ബാബ് അൽ- മന്ദബ് വഴി ആഗോളതലത്തിൽ കടൽമാർഗം കൊണ്ടുപോകുന്ന എണ്ണയുടെ 12 ശതമാനത്തോളമാണ് കടന്നുപോകുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്ക് സ്വാധീനമുള്ള യമനു തെക്കുപടിഞ്ഞാറായാണ് ഈ പാത സ്‌ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE