അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്.

By Senior Reporter, Malabar News
iran-israel-us-conflict
Iran-Israel Conflict (Image Courtesy: Hindustan Times)
Ajwa Travels

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പാക്കിസ്‌ഥാൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യുഎഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ.

അതിനിടെ, തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്‌ത ആക്രമണത്തിൽ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് പിന്നിലെ പ്രധാനി അലിറേസ തങ്‌സിരി ആയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, അലിറേസ തങ്‌സിരി കൊല്ലപ്പെട്ടെന്ന് ഇറാനോ ഇസ്രയേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. 2018 മുതൽ കമാൻഡറായി സേവനമനുഷ്‌ഠിക്കുന്ന അലിറേസ തങ്‌സിരി, യുഎസിന്റെയും ഇസ്രയേലിന്റെയും വധശ്രമങ്ങളിൽ നിന്ന് പലതവണ രക്ഷപ്പെട്ടിട്ടുള്ളയാളാണ്.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പടെ നിരവധി ഉന്നത ഉദ്യോഗസ്‌ഥരും സൈനിക കമാൻഡർമാരും യുഎസ്-ഇസ്രയേൽ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈമാസം ആദ്യം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ മരണം ഇറാന് വലിയ തിരിച്ചടിയായിരുന്നു.

Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE