ഗോവ: ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും നേർക്കുനേർ. രാത്രി 7.30ന് ബമ്പോളിം സ്‌റ്റേഡിയത്തിലാണ് മൽസ രം.
നാല് മൽസരങ്ങളിൽ നിന്നും നാല് പോയിന്റ് മാത്രം നേടാനായ സുനിൽ ഛേത്രിയുടെ ബെംഗളൂരു പട വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. ഒഡിഷ എഫ്‌സിയോടും മുംബൈ സിറ്റിയോടും പരാജയമേറ്റുവാങ്ങിയ ഈ നീലപ്പടയ്‌ക്ക് ഇനി ഒരു തോൽവി താങ്ങാനാകില്ല.
പ്രതിരോധം വരുത്തുന്ന പിഴവുകളാണ് മുൻ ചാമ്പ്യൻമാരുടെ പ്രധാന വെല്ലുവിളി. സാക്ഷാൽ ഗുർപ്രീത് സന്ധുവാണ് വല കാക്കുന്നതെങ്കിലും മുന്നേറ്റ- മധ്യനിരകളുടെ ഒത്തിണക്കമില്ലായ്‌മ തലവേദന സൃഷ്‌ടിക്കുന്നു.
അതേസമയം ബെംഗളൂരുവിന് കടുത്ത വെല്ലുവിളിയുമായാണ് ഹൈദരാബാദ് എത്തുന്നത്. അട്ടിമറി പ്രതീക്ഷയോടെയാകും ഹൈദരാബാദ് എഫ്‌സി കളത്തിലിറങ്ങുക. 3 മൽസരങ്ങളിൽ നിന്നും 4 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.
ഒഗ്ബെച്ചെയാണ് ടീമിന്റെ പ്രധാന കരുത്ത്. ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മിന്നും പ്രകടനം കാഴ്‌ചവെക്കുന്ന താരത്തിന് പിന്തുണയുമായി അനികേത് ജാദവും കളം നിറയുന്നു. ഏതായാലും തീപാറുന്ന പോരാട്ടത്തിന് തന്നെയാകും ബമ്പോളിം സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
Most Read: ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില