തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂന മർദ്ദമായി മാറി ഇന്ത്യൻ തീർത്ത് നിന്ന് അകന്ന് പോകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മൽസ്യ ബന്ധനത്തിന് തടസമില്ല. ചൊവ്വാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങുമെന്നാണ് കണക്ക് കൂട്ടൽ.
Read Also: വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി








































