ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്‌ഥിരീകരിച്ച് ഇറാൻ

ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

By Senior Reporter, Malabar News
Ali Khamenei
ആയത്തുള്ള അലി ഖമനയി (Image Courtesy: NDTV)

ടെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്‌തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്‌ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

ഖമനയി ശനിയാഴ്‌ച പുലർച്ചെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഖമനയി കൊല്ലപ്പെട്ടെന്ന് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡൊണാൾഡ് ട്രംപും കുറിച്ചിരുന്നു.

യുഎസ്-ഇസ്രയേൽ ഇന്റലിജൻസിന്റെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ, ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ ഖമനയിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മരണ വിവരം ഇറാൻ ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്‌.

”ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്‌തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്‌തദാഹികളായ ഗുണ്ടാ സംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്‌ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്‌ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്”- ട്രംപ് പറഞ്ഞു.

Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE