തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനരികെ തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ രണ്ടുമീറ്റർ വീതം ഉയർത്തും. മൂവാറ്റുപുഴ, തൊടുക്കുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രതാ നിർദ്ദേശം നൽകി. രാത്രിയിൽ മഴ ശക്‌തിപ്പെട്ടതോടെ മീനച്ചിൽ, മണിമല ആറുകളുടെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരങ്ങളിലിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
ഇടുക്കിയിൽ ഇന്നലെ രാത്രി കനത്ത മഴ ലഭിച്ചു. വെള്ളിയാമറ്റത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. സംസ്‌ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചത് കോട്ടയത്താണ്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്‌തു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!