കീവ്: യുദ്ധം മൂലമുള്ള നഷ്‌ടങ്ങള്‍ നികത്താന്‍ റഷ്യയ്‌ക്ക് തലമുറകള്‍ വേണ്ടിവരുമെന്നും സമഗ്രമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കി. ഭൂമിശാസ്‌ത്രപരമായ അഖണ്ഡതയും യുക്രൈന് നീതിയും ഉറപ്പാക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. മോസ്‌കോ ഉടൻ തന്നെ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.
ജനവാസ മേഖലകളില്‍ ഷെല്ലിങ് നടത്തുക വഴി യുദ്ധക്കുറ്റകൃത്യമാണ് റഷ്യ നടത്തുന്നതെന്നും യുക്രൈൻ ആരോപിച്ചു. 3.25 ദശലക്ഷം ആളുകള്‍ക്കാണ് യുക്രൈൻ വിടേണ്ടിവന്നത്. റഷ്യന്‍ ബോംബിങ്ങില്‍ തകര്‍ന്ന തിയറ്ററിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് യുക്രൈൻ സൈന്യം അറിയിച്ചു.
അതേസമയം, മരിയുപോളില്‍ തീരമേഖലയുടെ നിയന്ത്രണം താല്‍ക്കാലികമായി നഷ്‌ടപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഡോണ്‍ബാസ് ഭാഗികമായി റഷ്യ പിടിച്ചുവെന്നും അസോവ് കടലിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടസപ്പെട്ടുവെന്നും സൈന്യം വ്യക്‌തമാക്കി.
Read Also: കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ







































