തിരുവനന്തപുരം: കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്‌മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ സമീപനമാണ് പ്രതിപക്ഷത്തിന്റെതെന്നും ജനപക്ഷ വികസനത്തെ അനുകൂലിക്കുന്നതാണ് സിപിഐ നയമെന്നും ഇദ്ദേഹം പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ സംസ്‌ഥാനത്ത് നടക്കുന്നത്. രാജ്യസഭാ സീറ്റില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്നും തീരുമാനം എല്‍ഡിഎഫിന്റെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ വിരുദ്ധ സമരങ്ങൾ ശക്‌തമാവുകയാണ്.
സർവേക്കെതിരെ ഇന്ന് തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പോലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്‌ജിദിന്റെ പറമ്പിൽ കല്ലിടുന്നത് ഉദ്യോഗസ്‌ഥർ നിർത്തിവച്ചു. സ്വകാര്യ വ്യക്‌തികളുടെ പറമ്പിൽ കല്ലിടുന്നത് തുടരുകയാണ്.
Read Also: കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം