പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെ നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ ആരെയും പ്രതിചേര്‍ക്കാതെ പൊലീസ്. കൗൺസിലർമാർ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും പ്രതിപട്ടികയില്‍ ചേർത്തിട്ടില്ല.
സംഭവ സ്‌ഥലത്തുണ്ടായിരുന്ന സ്‌ഥാനാർഥികളേയും കൗണ്ടിങ് ഏജന്റുമാരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് ടൗൺ സൗത്ത് പൊലീസിന്റെ പ്രതീക്ഷ. ഇത് ലഭ്യമായാൽ പ്രതികളാരൊക്കെ എന്നതിനെ സംബന്ധിച്ച് വ്യക്‌തത ലഭിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിലേക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബിജെപി, വിജയാഹ്ളാദത്തിനിടെ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയതാണ് വിവാദമായത്. സംഭവത്തിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭക്ക് മുകളിൽ ദേശീയ പതാക ഉയർത്തി പ്രതിഷേധിച്ചിരുന്നു.
Read Also: യൂട്യൂബിലൂടെയുള്ള പണം സമ്പാദിക്കല്‍; ഒന്നാം സ്‌ഥാനത്ത് വീണ്ടും ഒന്‍മ്പത് വയസുകാരന്‍