‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്‍റ്റില്‍

By Staff Reporter, Malabar News
jai sriram-Middle-aged man beaten up
Ajwa Travels

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്‌ജയിനില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം മധ്യവയസ്‌കന് യുവാക്കളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്‌റ്റ്.

മധ്യവയസ്‌കനെ യുവാക്കള്‍ തടഞ്ഞു നിര്‍ത്തുന്നതും ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്‌തമാണ്‌. ഇവരുടെ ആവശ്യം മധ്യവയസ്‌കന്‍ നിരാകരിച്ചതോടെയാണ് മർദ്ദിച്ചത്. ‘ജയ് ശ്രീറാം’ വിളിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച് യുവാക്കൾ തട്ടിക്കയറുന്നതും തുടര്‍ന്ന് പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇദ്ദേഹം അനുസരിക്കുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ പ്രതികളായ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്‌തമാക്കി. മധ്യവയസ്‌കനെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തതും പ്രതികളെ പിടികൂടിയതും.

Most Read: ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE