യുപിയിൽ മുസ്‌ലിംകളെ കൊണ്ട്‌ ഏത്തമിടീച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു

By Desk Reporter, Malabar News
3 Muslim men forced to do sit-ups, chant 'Jai Shri Ram' in UP
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ മൂന്ന് മുസ്‌ലിം പുരുഷൻമാരെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ഭീഷണിപ്പെടുത്തി ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ഖാർഗുപൂർ ജില്ലയിലെ പണ്ഡിറ്റ് ഗ്രാമത്തിലാണ് സംഭവം. മൂന്ന് മുസ്‌ലിം പുരുഷൻമാരുടെയും ആധാർ കാർഡ് ആവശ്യപ്പെടുകയും ഏത്തമിടാനും ‘ജയ് ശ്രീറാം’ വിളിക്കാനും നിർബന്ധിക്കുകയും അറിയിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കയ്യിൽ വലിയ വടിയുമായി നിൽക്കുന്ന ആളെയും ഇയാളുടെ ഭീഷണിക്ക് വഴങ്ങി ഏത്തമിടുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്യുന്ന മൂന്നുപേരെയും വീഡിയോയിൽ കാണാം. ഇവർക്ക് ചുറ്റും ചിലർ കൂടിനിൽക്കുന്നുമുണ്ട്. എന്നാൽ ആരും തന്നെ ഇവരെ തടയുന്നില്ല. ഇനി ഒരിക്കലും പണ്ഡിറ്റ് ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന് മുസ്‌ലിം പുരുഷൻമാർക്ക് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തു.

Most Read:  രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിജെപി; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE