തിരുവനന്തപുരം: ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യുഡിഎഫിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ് തോമസാണ് പാർട്ടിയുടെ പുതിയ സംസ്‌ഥാന പ്രസിഡണ്ട്.
ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടാണ് പാർട്ടി പിളർപ്പിലേക്ക് നയിച്ചതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. തങ്ങൾക്ക് സികെ നാണുവിന്റെ പിന്തുണയുണ്ടെന്നും ജോർജ് തോമസ് വ്യക്‌തമാക്കി.
അതേസമയം പിളർപ്പിന് പിന്നാലെ വനവികസന കോർപറേഷൻ ചെയര്‍മാൻ സ്‌ഥാനം രാജി വെക്കുമെന്നും ജോർജ് തോമസ് അറിയിച്ചു.
Read Also: മുന്നണിയിൽ പാലായെ ചൊല്ലി തർക്കമില്ല; മാണി സി കാപ്പൻ ഇടതുമുന്നണി വിടില്ലെന്നും ഇപി ജയരാജന്‍