പാലാ: ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്. പാലായില്‍ തന്റെ പേരില്‍ അപരനെ നിര്‍ത്തിയത് പരാജയ ഭീതി കാരണമാണെന്ന് പറഞ്ഞ കാപ്പൻ ഇത് മാന്യതയുള്ള ആരും ചെയുന്ന പ്രവര്‍ത്തിയല്ലെന്നും പറഞ്ഞു.
അതേസമയം പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാണി സി കാപ്പന് പറഞ്ഞു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇക്കുറി പാലായില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന് യുഡിഎഫ് സ്ഥാനാർഥി ആയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറിയത്. അതേസമയം കെഎം മാണിയുടെ മരണത്തിന് പിന്നാലെ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം.
Read Also: തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം



































