തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. സ്ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ അക്രമി സംഘം റീത്ത് വച്ചു.
കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. വീടിന് മുന്നില്‍ നിർത്തിയിട്ട കാറിന്റെ ചില്ലുകളും തകര്‍ത്തു. ഇന്നലെ രാത്രി റോഡ് ഷോക്കിടെ ഉണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം എന്നാണ് റിപ്പോർട്.
Also Read: മാനദണ്ഡം പാലിക്കാതെയുള്ള സ്ഥാനക്കയറ്റം; 40 പോലീസുകാരെ പരിശീലനത്തിന് അയക്കും