മാനദണ്ഡം പാലിക്കാതെയുള്ള സ്‌ഥാനക്കയറ്റം; 40 പോലീസുകാരെ പരിശീലനത്തിന് അയക്കും

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ഹെഡ് കോൺസ്‌റ്റബിൾ പരീക്ഷ പാസാകാതെ സ്‌ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ 40 ഉദ്യോഗസ്‌ഥരെ പരിശീലനത്തിന് അയക്കും. എസ്‌ഐമാരായി സ്‌ഥാനക്കയറ്റം നേടിയവരെയാണ് പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് അയക്കുന്നത്. ഇവർക്ക് സ്‌ഥാനക്കയറ്റം നൽകിയത് രാഷ്‌ട്രീയ പ്രേരണയിലാണെന്ന് ആരോപണം ഉയർന്നിരുന്നു.

എആർ ക്യാമ്പിൽ നിന്നും ലോക്കൽ പോലീസിലേക്ക് മാറ്റംനേടുന്ന ഉദ്യോഗസ്‌ഥർ ഹെഡ്കോൺസ്‌റ്റബിൾ പരീക്ഷ പാസാകുകയോ പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനം നേടുകയോ ചെയ്യണം. ഇത് പാലിക്കാത്തവർക്ക് പരിശീലനം നൽകാൻ കോടതി നിർദേശിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌ഥാനക്കയറ്റം നൽകിയെന്ന ഹരജിയിലാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്.

Read Also: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE