ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കുത്തിവെപ്പെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. മാദ്ധ്യമ പ്രവർത്തകർക്കിടയിലും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഡോക്‌ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം മാദ്ധ്യമ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളാണെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് കോവിഡ് പോരാട്ടത്തിൽ മാദ്ധ്യമ പ്രവർത്തകരും പങ്കു ചേരുന്നു. ജനങ്ങളെ ബോധവൽക്കരിക്കാൻ മാദ്ധ്യമങ്ങൾ മുന്നിലുണ്ടെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
Read Also: ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒക്ക് സസ്‌പെൻഷൻ