രാജപുരം: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരിച്ചവരുടെ വീടുകൾ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സന്ദർശിച്ചു. കുണ്ടുപ്പള്ളിയിലെ കെഎം മോഹനൻ, എങ്കപ്പു, കെ നാരായണൻ, വിനോദ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.
യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ, ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, വൈസ് പ്രസിഡണ്ട് എം ബൽരാജ്, ജില്ലാ സെക്രട്ടറി എൻ മധു, ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്ര സറളായ, മണ്ഡലം ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി, പനത്തടി പഞ്ചായത്തംഗം കെകെ.വേണുഗോപാൽ, എം ഷിബു, ആർ സൂര്യനാരായണ ഭട്ട്, പി കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഡിസംബർ 23നാണ് പാണത്തൂർ പരിയാരത്ത് തടിലോറി കീഴ്മേൽ മറിഞ്ഞ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന ഒൻപത് പേരിൽ നാലുപേർ മരിച്ചിരുന്നു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് രാജ്മോഹൻ ഉണ്ണിത്താൻ 10000 രൂപ വീതം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും സഹായം ലഭ്യമാക്കാൻ ഇടപെടുമെന്നും അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. നിരന്തരം അപകടം നടക്കുന്ന പാണത്തൂർ പരിയാരത്ത് റോഡിന്റെ അപാകത പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും എംപി പറഞ്ഞിരുന്നു.
Also Read: കുട്ടികളുടെ വാക്സിനേഷന് മൂന്നിലൊന്ന് കഴിഞ്ഞു; ആരോഗ്യമന്ത്രി






































