കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു; ആരോഗ്യമന്ത്രി

By News Bureau, Malabar News
veena-george
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയിൽ പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കാനായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 5,36,582 കുട്ടികള്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്.

ഇന്ന് 51,766 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂര്‍ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂര്‍ 4,808, കാസര്‍ഗോഡ് 177 എന്നിങ്ങനേയാണ് കുട്ടികളുടെ വാക്‌സിനേഷന്‍.

അതേസമയം സംസ്‌ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്ന് ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സിന്‍ സ്വീകരിച്ചത്.

Most Read: ധീരജ് വധം; പ്രതിയെന്ന് സംശയിക്കുന്ന നിഖിൽ പൈലിയെ പോലീസ് പിടികൂടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE