മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം.സി കമറുദ്ദീന്‍ എംഎല്‍എ ഇന്ന് പാണക്കാട്ട് എത്തും. തട്ടിപ്പിനിരയായവരില്‍ ഏറെയും ആകെയുള്ള സമ്പാദ്യം നിക്ഷേപിച്ച സാധാരണക്കാരാണ്. ദിവസവും നിരവധി പരാതികള്‍ ആണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരാതിക്കാരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംരംഭകരാണുള്ളത്. നിക്ഷേപ തട്ടിപ്പിലെ പ്രതികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് എല്ലാവരും ഒരുപോലെ ആവശ്യപ്പെടുന്നത്.
Related News: നിക്ഷേപ തട്ടിപ്പ് കേസ്; പരാതികള്‍ പെരുകുന്നു; കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന
ചന്തേര പോലീസ് സ്റ്റേഷനില്‍ തങ്ങളുടെ ജീവിത സമ്പാദ്യം നിക്ഷേപിച്ച സ്ഥാപനത്തിനെതിരേ നിരവധി വീട്ടമ്മമാരാണ് വഞ്ചനാക്കുറ്റത്തിന് പരാതിയുമായി എത്തിയിരിക്കുന്നത്. സ്ഥാപനം നഷ്ടത്തിലാണെന്ന വിവരം മറച്ചു വെച്ചാണ് ഫാഷന്‍ ഗോള്‍ഡ് സ്ഥാപകര്‍ തട്ടിപ്പ് നടത്തിയതെന്ന് അവര്‍ പറയുന്നു. ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ നിക്ഷേപിച്ചവരാണ് പരാതിയുമായി പോലീസ് സ്റ്റേഷന് മുന്നിലെത്തി നില്‍ക്കുന്നത്.







































