നിക്ഷേപ തട്ടിപ്പ് കേസ്; പരാതികള്‍ പെരുകുന്നു; കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന

By News Desk, Malabar News
police search in khamaruddin MLA's home
M.C Khamaruddin
Ajwa Travels

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളാണ് ചന്തേര പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുന്നോടിയായുള്ള വിവര ശേഖരണത്തിന്റെ ഭാഗമായാണ് എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

കമറുദ്ദീന്റെ പടന്നലയിലെ വീട്ടിലാണ് ചന്തേര സി ഐയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. എന്നാല്‍, കമറുദ്ദീന്റെ വീട്ടില്‍ നിന്നും കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എം.എല്‍.എക്കെതിരായുള്ള പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ പരാതികളും ഒറ്റ കേസായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുകയെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE