നിക്ഷേപ തട്ടിപ്പ്; വീണ്ടും ഒരു കേസ് കൂടി; കമറുദ്ദീനെ പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചന

By News Desk, Malabar News
kamarudheen new case
M.C Kamarudheen
Ajwa Travels

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു. ജ്വല്ലറിയിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികേ ലഭിച്ചില്ല എന്നാണ് പരാതി. കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ നിക്ഷേപ തട്ടിപ്പിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ ആകെ എണ്ണം 88 ആയി.

Also Read: അധികാര കേന്ദ്രീകരണം; കേരളത്തിൽ നടക്കില്ല; കടുത്ത എതിർപ്പ് രേഖപ്പെടുത്തി മന്ത്രിമാർ

അതേസമയം, കേസിലെ പ്രതികളായ ജ്വല്ലറി ചെയർമാൻ എം.സി കമറുദ്ദീൻ എംഎൽഎയെയും എം.ഡി പൂക്കോയ തങ്ങളെയും അന്വേഷണ സംഘം ഒരാഴ്‌ചക്കുള്ളിൽ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌ഥാപനത്തിൽ നിന്ന് പല തവണയായി രാജി വെച്ചു പോയ ഡയറക്‌ടർമാരെയും ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE